അതിജീവനത്തിന്റെ പുതുഗാഥ; ചേനോത്ത് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും
കുന്ദമംഗലം : അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് അതിജീവനത്തിന്റെ പുതുഗാഥ രചിച്ച് പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാകുകയാണ് എന്‍.ഐ.ടിക്ക് സമീപത്തെ ചേനോത്ത് ഗവ. എല്‍.പി സ്‌കൂള്‍. സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കും ഐ.ടി ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മാണവും മുറ്റം ഇന്റര്‍ലോക്ക് […]









