Kerala News

ബിരിയാണി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയി; പരാതി

  • 27th July 2022
  • 0 Comments

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. അനുമതിയില്ലാതെ കുട്ടികളെ എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ചിന് കൊണ്ട് പോയെന്നാരോപിച്ച് രക്ഷിതാക്കള്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി. മങ്കര എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ത്ഥികളെ സംഘടന പരിപാടിയ്ക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്നാണ് ആരോപണം. എസ്എഫ്ഐ […]

Kerala News

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണ്

  • 24th February 2022
  • 0 Comments

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് ബാലാവകാശ കമീഷ അംഗം റെനി ആന്റണി . ഇടുക്കിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ പരാതി പരിഗണിക്കവെയാണ് പരാമർശം.കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകൾ കുട്ടികൾകൈ കാണിച്ചാൽ നിർത്താതെ പോകുന്നതും കുട്ടികളെ ഇത്തരം ബസ്സു കളിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുന്നതും ഒഴിവാക്കാനാവശ്യമായ കർശന നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു. സ്വകാര്യ […]

News

പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റ് നല്‍കി

പറമ്പില്‍ കടവ് എം. എ എം യു .പി സ്‌കൂളിലെ പ്രളയബാധിതരായ മുഴുവന്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാതൃഭൂമി കൈത്താങ്ങിലൂടെ ദുരിതാശ്വാസ കിറ്റ് നല്‍കി. മാതൃഭൂമി സീനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്‍. ശ്രീനിവാസന്‍ ചടങ്ങ് ഉദ്ഘാനം ചെയ്യതു. കിറ്റ് വിതരണ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ അരിയില്‍, സ്‌കൂള്‍ മാനേജര്‍ ഷാജു തട്ടാരക്കല്‍, മാതൃഭൂമി പ്രതിനിധി ടി.എം ഇമ്പിച്ചിക്കോയ, പി.ടി എ പ്രസിഡന്റ് എ.പി മാധവന്‍ […]

error: Protected Content !!