അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്,18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു,നടുക്കമറിയിച്ച് ജോ ബൈഡന്‍,18കാരനായ അക്രമിയെ വെടിവച്ചുകൊന്നു
അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. 18കുട്ടികൾ അടക്കം 21 പേർ മരിച്ചു.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് മുതല്‍ 10 വയസുള്ള കുട്ടികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും.പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ […]
