സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ആവേശത്തില്‍ ആദ്യ ദിനം
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചു. 23 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സാധാരണ നിലയിൽ മാറുന്നത്. ജില്ലയില്‍ വിവിധ സ്‌കൂളുകളിലായി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 3,48,585 വിദ്യാര്‍ഥികളും 16,774 അധ്യാപകരും തിങ്കളാഴ്ച സ്‌കൂളുകളില്‍ ഹാജരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 56,903വിദ്യാര്‍ഥികളും 2,846 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,505 വിദ്യാര്‍ഥികളും 322 അധ്യാപകരുമാണ് സ്‌കൂളുകളിലെത്തിയത്. ദീര്‍ഘനാളത്തെ ഇടവേള […]




