കോവിഡ് നഷ്ടമാക്കിയ നാളുകൾ തിരിച്ച് പിടിക്കാനൊരുങ്ങി കുട്ടികൾ നാളെ സ്കൂളിലേക്ക്
കോവിഡ് നഷ്ടമാക്കിയ നാളുകൾ തിരിച്ച് പിടിക്കാനൊരുങ്ങി, മാസ്ക്കും, സാനിറ്റെെസറും ബാഗുമൊക്കെയായി വിദ്യാർത്ഥികള്‍ നാളെ സ്കൂളിലെത്തും. നാളെ സ്കൂളുകൾ തുറക്കുമ്പോൾ യാതൊരു വിധ ആശങ്കകളും വേണ്ടെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യുപി സ്കൂളിൽ നാളെ രാവിലെ 8:30നു നടക്കും. രക്ഷിതാക്കൾക്ക് ഒരു ഉത്കണ്ഠയും വേണ്ട. സ്കൂൾ തുറക്കാൻ ഇത്രയും മുന്നൊരുക്കം നടത്തിയ വേറെ കാലഘട്ടമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ […]
