സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമായി
തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്ന് തീപടര്‍ന്ന് കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റുകൾ നശിച്ചു. കാറ്റ് വീശുന്നതിനാൽ അതിവേഗത്തിലാണ് കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും തീ പടരുന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്..