സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈഫ്രൂട്ട്സും നല്‍കാനാണെന്ന വാദവുമായി ലക്ഷദ്വീപ് ഭരണകൂടം
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനാണെന്ന് ലക്ഷദ്വീപ് ഭരണകൂടം. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളില്‍ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാല്‍ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികളുടെ […]
