ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുകൂല നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ല. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അനാവശ്യ വിവിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതി എങ്ങനെ വന്നുവെന്നറിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറച്ചുവെക്കലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന […]