സ്ക്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്കേറ്റിംങ്ങിലൂടെ കേരളം ചുറ്റുന്ന 18 – കാരന് അജാനൂർ ലയൺസ് ക്ലബ്ബ് സ്വീകരണം നൽകി
കേരളത്തിൽ സ്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്‌കേറ്റിംങ് നടത്തി മുഖ്യമന്ത്രിയെക്കാണാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച 18 – കാരന് സ്വീകരണം നൽകി അജാനൂർ ലയൺസ് ക്ലബ്ബ്. ഉപജീവനത്തിന്നായി കോഴിക്കോട് കടപ്പുറത്ത് കടലവിൽപ്പന നടത്തുകയും അതോടൊപ്പം ഐ.ടി. ഐ പഠനവും നടത്തുന്ന വടകര സ്വദേശിയായ മധുവാണ് സാഹസിക യാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാച്ചിലവിനുള്ള പണം അമ്മയാണത്രെ നൽകിയത്. വ്യാഴാഴ്ച കാസർഗോഡ് വെച്ച് ജില്ലാ കലക്ടർ ഡി.സജിത് ബാബുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട്ടെത്തിയ മധുവിന് ഭക്ഷണവും താമസ സൗകര്യവും […]