കുന്ദമംഗലം സബ് ട്രഷറി ഉദ്ഘാടനത്തിനൊരുങ്ങുന്നു
കുന്ദമംഗലം സബ് ട്രഷറി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു സബ് ട്രഷറി ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറി ആരംഭിക്കുന്നതിന് ഉത്തരവായിരുന്നു, എന്നാല്‍ ട്രഷറി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കാതിരുന്നതുകൊണ്ട് ആയത് പ്രാവര്‍ത്തികമായിരുന്നില്ല. സബ് ട്രഷറിക്ക് വേണ്ട സ്ഥലം […]