ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ബന്ധുക്കൾ എണീറ്റു വാങ്ങി . തുടർന്ന് ജന്മനാടായ ഇടുക്കിയിലേക്ക് കൊണ്ട് പോകും.ഞായറായ്ച സംസ്കാരം നടത്തും . ഇന്ന് രാവിലെ ഡൽഹിയിലെത്തിയ മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഇസ്രായേലിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്ന സൗമ്യ കഴിഞ്ഞ അഞ്ച് വർഷമായി അവിടെ തന്നെയാണ്. ഭർത്താവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യാണ് അപകടം നടന്നത്