Kerala News

മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി

മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയിലാണ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയത്. സിനിമ-പരസ്യ ഷൂട്ടിങ്ങുകള്‍ക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവില്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കും. […]

error: Protected Content !!