ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം; കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി
ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം. ‘സേവ് ലക്ഷദ്വീപ് ഫോറം’ ഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്ററുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രാത്രി കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് ഇന്നലെ രാത്രി പൊളിച്ചു നീക്കിയത്. കളക്ടര്‍ എസ്. അസ്‌കര്‍ അലിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. വന്‍ പോലീസ് സന്നാഹവും […]


