‘രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ തെറ്റില്ല’; വി.ഡി.സതീശൻ
തിരുവനന്തപുര;∙ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കമ്പനിയുമായി കരാർ ഉണ്ടാക്കിയത് തെറ്റായ രീതിയിൽ പണം കൈപ്പറ്റുന്നതിനാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗവുമായ പിണറായി വിജയന്റെ മകൾ ടി.വീണയും വീണയുടെ കമ്പനിയും നിയമവിരുദ്ധമായി പണം നേടിയെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പുകൽപിച്ച വിഷയത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നെന്നും സതീശൻ പറഞ്ഞു. […]
