നടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചിച്ച് പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനം
നടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചിച്ച് പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്. ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും ആദിത്യന്‍ വ്യക്തമാക്കി. ആദിത്യന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇത് വ്യക്തമാക്കിയത് . ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടന്‍ evide എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും […]