ഫലസ്തീൻ വിഷയത്തിൽ തരൂരിന്റെ നിലപാട് കോൺഗ്രസിന്റേതല്ല; തരൂർ പ്രസ്താവന തിരുത്തണം; കെ മുരളീധരൻ
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന ആക്ഷേപം തള്ളി കെ മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും പ്രസ്താവന തിരുത്താൻ തരൂർ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ പ്രസ്താവന കോൺഗ്രസിന്റേത് അല്ലെന്നും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും മുരളീധരൻ പറഞ്ഞു.ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല.മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്.ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.ലോക് സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ […]