ചാനൽ സർവേകൾ തടയണം; പരാതിയുമായി രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചാനൽ സർവേകൾ തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് പരാതി നൽകി. പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലം. വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ സർക്കാർ വിലയ്‌ക്കെടുത്തു. മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് . […]
