Kerala kerala

ബെവ്‌കോയുടെ ഡോര്‍ ഡെലിവറി മദ്യവില്‍പ്പന ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല

തിരുവനന്തപുരം: ബെവ്‌കോയുടെ ഡോര്‍ ഡെലിവറി മദ്യവില്‍പ്പന ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദങ്ങള്‍ക്ക് നില്‍ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.വിവിധ ഇടങ്ങളില്‍ നിന്നുള്ള എതിര്‍പ്പും സര്‍ക്കാരിനെ പിന്നോട്ട് വലിച്ചിട്ടുണ്ട്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും ഓണ്‍ലൈന്‍ വഴി മദ്യത്തിന്റെ ഡോര്‍ ഡെലിവറി നടത്തണമെന്നാണ് ബെവ്‌കോ ശിപാര്‍ശ നല്‍കിയത്. നിലവിലെ മദ്യനയത്തിലും, നിയമനിര്‍മ്മാണത്തില്‍ മാറ്റം വരുത്തേണ്ട ശിപാര്‍ശയാണ് ബെവ്വോ നല്‍കിയിട്ടുള്ളത്.കോവിഡ് സമയത്തടക്കം ഓണ്‍ലൈന്‍ മദ്യ വില്പന ശിപാര്‍ശ സര്‍ക്കാരിന്റെ മുന്നിലേക്ക് വന്നെങ്കിലും അന്ന് തള്ളിക്കളഞ്ഞിരുന്നു.തദ്ദേശ , […]

Kerala kerala

പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍; സാധ്യമല്ലെന്ന് സര്‍ക്കാര്‍; കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി

തിരുവനന്തപുരം: പരിസ്ഥിതി പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ നിന്ന് കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു. ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിരുന്നു.ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചു.എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. […]

error: Protected Content !!