സന്തോഷ് ട്രോഫി ഒഡീഷയെ വീഴ്ത്തി കേരളം
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ചത്. 16-ാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ഗോള്‍ നേടിയത്. മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്‌ബാളാണ് കളിച്ചത്. കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തിയാണ് മത്സരിച്ചത്. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു.ജയത്തോടെ കേരളം സെമി സാധ്യത നിലനിർത്തി. അടുത്ത മത്സരത്തിൽ പഞ്ചാബിനെക്കൂടി തോൽപ്പിച്ചാൽ കേരളത്തിനു സെമിയിലെത്താം.





