നിങ്ങളുടെ കരിയർ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്,ശ്രദ്ധയോടെ മുന്നോട്ട് പോകാൻ ഉണ്ണി മുകുന്ദനോട് സന്തോഷ് പണ്ഡിറ്റ്
‘ഷെഫീക്കിന്‍റെ സന്തോഷം’ എന്നസിനിമയുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ നടൻ ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു പോകുവാനെന്നും പണ്ഡിറ്റ് പറഞ്ഞു. തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന,പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു. ഇവ ഫേസ്ബുക്കിലും നടൻ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെയാണ് സന്തോഷ് പണ്ഡിറ്റ് മറുപടിയുമായി എത്തിയത്.‘‘പൊളിച്ചു. […]
