ഐ ഫോണ്‍ നല്‍കിയത് യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്ക്; കോടിയേരിയുടെ ഭാര്യയെ അറിയില്ല;സന്തോഷ് ഈപ്പന്‍
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍.ഐ ഫോണ്‍ വാങ്ങി നല്‍കിയത് യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കാണെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞു. കോണ്‍സല്‍ ജനറലിന് വിലയേറിയ ഫോണ്‍ വേണമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതനുസരിച്ചാണ് 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങി നല്‍കിയത്. ഈ ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്‌ന പറഞ്ഞതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഫോണ്‍ ലഭിച്ചശേഷം കോണ്‍സല്‍ ജനറല്‍ […]

