ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാര്‍ എഴുതിയ തപോമയിയുടെ അച്ഛന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്പവും ഉള്‍പ്പെടുന്ന പുരസ്‌കാരം കേരളം ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ വൈകിട്ട് തൂലിക വേദിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. സാഹിത്യകാരായ ബെന്യാമിന്‍, ഇ. വി. ഫാത്തിമ, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജിയണല്‍ ഹെഡ് ജോസ്മോന്‍ പി ഡേവിഡ്, ഡെപ്യൂട്ടി വൈസ് […]

