റോയലായി തുടരാൻ സഞ്ജു; ആർക്കും വിട്ട് കൊടുക്കാതെ രാജസ്ഥാൻ
അഭ്യൂഹങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കുംവിരാമമിട്ട് കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരുന്ന സീസണിലും സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ഇതോട് കൂടി സഞ്ജു ‘റോയലായി’ തുടരുമെന്നു വ്യക്തമായി.സഞ്ജു തന്നെയാകും വരും സീസണിലും ടീമിന്റെ നായകന്‍. ഐ.പി.എല്‍. 2022 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച നാലു താരങ്ങളില്‍ ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് ഓരോ സീസണിലുംരാജസ്ഥാന്‍ ഇരുപത്തേഴുകാരനായ സഞ്ജുവിനെ നിലനിര്‍ത്തിയത്. രാജ്സ്ഥാനു വേണ്ടി രണ്ടു തവണയായി ഏഴു സീസണില്‍ […]