അടുത്ത ട്വന്റി20 ലോകകപ്പിൽ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ പരിഗണിക്കില്ല; പ്രവചനവുമായി ആകാശ് ചോപ്ര
മുംബൈ: അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകകപ്പിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയ്ക്കാണു കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏഷ്യാ കപ്പിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഏറക്കുറെ ഉറപ്പാണ്. നാലാം നമ്പരിലും ഏഴാം നമ്പരിലും ബാറ്റു ചെയ്യുമ്പോൾ ജിതേഷ് ശർമയുടെ പ്രകടനം സഞ്ജുവിനേക്കാൾ മികച്ചതാണെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചത്. […]
