ഐ.പി.എല്‍ 2020; ഈ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍
ഐ.പി.എല്‍ 13ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ആധികാരികമായി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് എതിരാളിയാരെന്ന് ഇന്ന് നടക്കുന്ന ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലൂടെ അറിയാം. ഇപ്പോഴിതാ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓപ്പണര്‍മാരായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. മായങ്ക് 11 ഇന്നിംഗ്സില്‍ നിന്ന് 424 […]