യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത;ചരിത്രം കുറിക്കാന്‍ സാനിയ
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിതയെന്ന നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ് സ്വദേശിനി. ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളായ സാനിയ മിര്‍സയാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഉത്തർപ്രദേശിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയാണ് സാനിയ.’ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുര്‍വേദിയില്‍ നിന്ന് ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു, അവരെ കണ്ടാണ് […]