കൊവിഡ് 19; കൊടുവള്ളിയിൽകൈ കഴുകൽ കേന്ദ്രം ആരംഭിച്ചു
കൊടുവള്ളി നഗരസഭയിൽകൊറോണ ജാഗ്രതാ വാരാചരണത്തിൻ്റെഭാഗമായി യാത്രക്കാരടക്കമുള്ളവർക്ക്ബസ് സ്റ്റാൻ്റിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കി നഗരസഭ. സ്റ്റാൻ്റിൽ ഇറങ്ങുന്ന മുഴുവനാളുകളും കൈവൃത്തിയാക്കിയതിന് ശേഷമേ നഗരസഭയിൽ പ്രവേശിക്കാവൂ. പദ്ധതിയുടെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺശരീഫ കണ്ണാടി പൊയിൽ നിർവ്വഹിച്ചു. വൈസ് ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.അതോടൊപ്പം സ്ഥാപനങ്ങളിലെ പരിശോധന ചൊവ്വാഴ്ചയും തുടർന്നു. സ്വർണ്ണ പണിശാലകൾ,സ്വർണ്ണ ഉരുക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും യോഗംഈ മാസം 20ന് (വെള്ളിയാഴ്ച) വിളിച്ച് ചേർക്കും. പ്രതിരോധ പരിപാടിയിൽ കച്ചവടക്കാരുടെ സഹകരണം […]
