‘ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത്’ സംഘപരിവാര്‍ ശ്രമം ചേരിതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി
ഹാലാല്‍ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ഹലാൽ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് പിണറായിയില്‍ നടന്ന സിപിഐഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു . ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ വരെ നല്‍കുന്ന ഭക്ഷണത്തില്‍ ഹലാല്‍ എന്ന് എഴുതുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ വിവാദം ഉയര്‍ത്തിക്കാണിച്ചതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം സംഘപരിവാറിന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഹലാല്‍ […]