National News

രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും പ്രധാനമന്ത്രിയേയും വിശ്വാസമില്ലാത്ത മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണം: സംഗീത് സോം

  • 13th January 2021
  • 0 Comments

രാജ്യത്തെ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സംഗീത് സോം. ‘നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയേയും വിശ്വാസമില്ല. അവര്‍ക്ക് പാകിസ്താനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോയ്‌ക്കോട്ടെ’, സോം പറഞ്ഞു. നേരത്തെയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവും പ്രസംഗവും നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം. മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയിലും സംഗീത് സോമുണ്ട്.

error: Protected Content !!