മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റായി ചുമതലയേറ്റ് സംഗക്കാര
ലണ്ടന്‍: ക്രിക്കറ്റിലെ വലിയ നേട്ടവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഘക്കാര. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) പ്രസിഡന്റായി സംഗക്കാര ചുമതലയേറ്റു. എം.സി.സിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര എന്നതാണ് ഈ പദവിയുടെ പ്രത്യേകത. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. മുന്‍ പ്രസിഡന്റ് അന്തണി വ്രഫോര്‍ഡിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഗയെത്തുന്നത്.
