സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. സാന്ദ്ര തോമസിന്റെ മൂന്നു ഹര്‍ജിയും തള്ളിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. സാന്ദ്ര ഉന്നയിച്ച […]



