Kerala kerala

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണിയില്‍ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നിര്‍മാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയത് രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര ആരോപിക്കുന്നു. പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്എച്ച്ഒ ഒരുക്കികൊടുത്തുവെന്നും, എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്കയിലെ ചില അംഗങ്ങള്‍ ഗുണ്ടകളെ പോലെ […]

Kerala kerala

തല്ലിക്കൊന്ന് കാട്ടില്‍ കളയും: സാന്ദ്ര തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും

കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശത്തില്‍ പറയുന്നത്- ‘ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും […]

Kerala kerala

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; നിയമപരമായി നേരിടും; ഫെഫ്ക മാനനഷ്ട കേസിനെതിരെ സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് സാന്ദ്ര തോമസ്. പറഞ്ഞതില്‍ നിന്ന് പിന്നോട്ടുപോകില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര തോമസിനെതിരെ കേസ് ഫയല്‍ ചെയ്തത്. വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതല്ലാതെ തന്നെ നിയമപരമായി ഒന്നുമറിയിച്ചിട്ടില്ലെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു മാസം മുമ്പ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലാണ് […]

error: Protected Content !!