കന്നിക്കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി
മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി. ടീമിലെ പ്രതിരോധത്തിലെ പ്രധാനതാരവും കഴിഞ്ഞ സീസണുകളിലെ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് പരുക്ക്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ജിങ്കന് പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെല്ലാം ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ജിങ്കന്‍ ഇന്ത്യന്‍ ടീമിലും പ്രതിരോധത്തിന്റെ ഉരുക്ക് കോട്ടയാണ്. പരിക്ക് […]
