Kerala News

അനധികൃത ഡോളർ കടത്തൽ ;സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

  • 17th October 2020
  • 0 Comments

സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിനും പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നു. ഡോളർ കൈമാറിയത് സമ്മർദം മൂലമാണെന്ന് […]

Trending

സ്വര്‍ണക്കടത്ത് കേസ് മൂന്നാം പ്രതി സന്ദീപ് നായർക്ക് ജാമ്യം

  • 22nd September 2020
  • 0 Comments

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ എൻ.ഐ.എ കേസ് ഉള്ളതിനാൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല.

Kerala News

പൊട്ടത്തരത്തിന് മറുപടിയില്ല സന്ദീപ് വാര്യർക്ക് മറുപടിയുമായി എം.വി ജയരാജന്‍

  • 3rd September 2020
  • 0 Comments

കണ്ണൂര്‍: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയ സമയം വ്യാജ ഒപ്പ് ഇട്ടു നൽകിയെന്ന ആരോപണത്തിൽ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. പൊട്ടത്തരത്തിന് മറുപടിയില്ലെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമെന്നും ഡിജിറ്റല്‍ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെ പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും എം.വി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജയരാജനെ മാറ്റിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

Kerala

സ്വർണ്ണക്കടത്ത് കേസ് നാലാം പ്രതി സന്ദീപ് നായരും പിടിയിൽ

  • 11th July 2020
  • 0 Comments

ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് നാലാം പ്രതി സന്ദീപ് നായരും പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സ്വപ്ന സുരേഷിനൊപ്പമാണ് സന്ദീപും പിടിയിലായത്. ഇരുപേരുടെയും പിടിയിലായ വാർത്ത ദേശിയ മാധ്യമമായ എഎൻ ഐ പുറത്ത് വിട്ടു.

error: Protected Content !!