പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി
പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സന്ദീപിന്റെ അപ്രതീക്ഷിത നീക്കം. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക മണ്ഡപമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്‌മാരക മണ്ഡപം. പൊലീസ് തോക്കിൽ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. […]
