സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാർ കൊലപാതക കേസ്; നാല് പ്രതികള്‍ പിടിയില്‍
തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസില്‍ ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ് ,ഫൈസി എന്നീ പ്രതികൾ പിടിയിൽ. മറ്റൊരു പ്രതിയായ അഭിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരിഎന്നാൽപൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമല്ല . വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി ആര്‍ […]