ഡോ വന്ദന ദാസ് കൊലപാതകം; സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിക്ക് വേണ്ടി ഹാജരായത് ബി എ ആളൂർ
ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ശനിയാഴ്ച വരെ അഞ്ചു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ട് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി. എന്നാൽ വന്ദനയെ കുത്താനുപയോഗിച്ച കത്രിക സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആളൂർ പറഞ്ഞു.. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്ന ക്രൈബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതു കൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്ന് ആളൂര്‍ ആരോപിച്ചു. സന്ദീപിന്റെ […]
