Kerala kerala

മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തു; വ്യാജ വോട്ടില്‍ എന്തുകൊണ്ട് പിണറായിക്ക് മൗനം; സന്ദീപ് വാര്യര്‍

പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു […]

Kerala kerala

‘മോഹന്‍ലാല്‍, വേടന്‍, അഖില്‍ മാരാര്‍ ‘; ബിജെപി-ആര്‍എസ്എസ് നേതൃത്വം ഒറ്റ ദിവസം കൊണ്ട് മൂന്ന് കലാകാരന്‍മാര്‍ രാജ്യദ്രോഹികളായി: സന്ദീപ് വാര്യര്‍

പാലക്കാട്: വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്നിവരെ ബിജെപി-ആര്‍എസ്എസ് നേതൃത്വം ഒറ്റദിവസം കൊണ്ട് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സന്ദീപ് വാര്യരുടെ കുറിപ്പ് ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്. വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്താണ് വേടന്‍ ചെയ്ത രാജ്യദ്രോഹം ജാതിവെറിക്കും അസ്പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കള്‍ക്കിടയില്‍ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ […]

kerala Kerala

ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം മതി’യെന്ന് പരസ്യം; സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണം സന്ദീപ് വാര്യര്‍

  • 30th November 2024
  • 0 Comments

പാലക്കാട്: ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങള്‍ തൂക്കണമെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദീപ് വാര്യരുടെ കുറിപ്പ് ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും . എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. […]

Kerala kerala kerala politics

‘പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി; സന്ദീപ് വാര്യര്‍

  • 23rd November 2024
  • 0 Comments

പാലക്കാട്: ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ വന്ന സന്ദീപ് വാര്യര്‍.യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനനത്തിന്റെ ഫലമാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ മിന്നുന്ന വിജയം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ ഇവിടുത്തെ ബിജെപി ഭരണവും അവസാനിക്കും’- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ‘സന്ദീപ് വാര്യര്‍ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, […]

Kerala kerala kerala politics

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍

  • 16th November 2024
  • 0 Comments

പാലക്കാട്: ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലാതെ താന്‍ ബി.ജെ.പിയില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 14 ജില്ലകളില്‍ താന്‍ ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഭാഷയുടെ സാധ്യതകളെല്ലാം താന്‍ ഉപയോഗിച്ചിട്ടുണ്ട്. താന്‍ കോണ്‍ഗ്രസില്‍ എത്താന്‍ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. […]

Kerala kerala kerala politics

‘കൈ’ പിടിച്ച് സന്ദീപ്; ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍; ആലിംഗനം ചെയ്ത് നേതാക്കള്‍

  • 16th November 2024
  • 0 Comments

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കെപിസിസി നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കള്‍ കൈ കൊടുത്തും ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയില്‍ നേതാക്കളുടെ കൂട്ടത്തില്‍ സന്ദീപിന് ഇരിപ്പിടം നല്‍കി. സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചര്‍ച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. […]

kerala Kerala kerala politics

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

  • 16th November 2024
  • 0 Comments

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാകും പ്രഖ്യാപനം നടത്തുക. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

Kerala News

ഒറ്റക്കല്ല പാർട്ടിയുണ്ട് കൂടെ; സന്ദീപിന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കും; കോടിയേരി ബാലകൃഷ്ണന്‍

  • 5th December 2021
  • 0 Comments

തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബം ഒറ്റക്കല്ലെന്നും കൂടെ പാർട്ടി ഉണ്ടെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും നൽകുമെന്നും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. […]

നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം;വിമർശനവുമായി സന്ദീപ് വാരിയർ

  • 14th March 2021
  • 0 Comments

നിയമ സഭ തിരഞ്ഞെടുപ്പിൽ നേമത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി കെ മുരളീധരന്റെ പേര് ഉയരുന്നതിനിടെ, വിമർശനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാരിയർ. നേമത്തേക്ക് മുരളീധരൻ വരുന്നത് ജയിക്കാനല്ലെന്നും, ഹിന്ദു വിരുദ്ധരായ പ്രവാസികളുടെ പണം പിരിക്കാനാണെന്നും സന്ദീപ് വാരിയർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ […]

National

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു

  • 16th February 2021
  • 0 Comments

ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിക്കുന്നതിന് മുൻപ് സന്ദീപ് ഫേസ്ബുക്കിൽ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളെക്കുറിച്ച് കുറിപ്പിൽ സന്ദീപ് വിവരിച്ചിരുന്നതായാണ് വിവരം. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് ഒരു സുപ്രധാന വേണം കൈകാര്യം ചെയ്തിരുന്നു. അക്ഷയ് […]

error: Protected Content !!