‘ഗര്‍ജ്ജിക്കുന്ന സിംഹിണി’സ്വപ്ന ഒറ്റയാൾ പോരാളിയെന്ന് സനൽ കുമാർ ശശിധരൻ പരസ്യ പിന്തുണ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിന് പരസ്യ പിന്തുണ അറിയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഈ പോരാട്ടത്തിൽ സ്വപ്നയ്ക്ക് സംഭവിച്ചേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളിൽ താൻ ആശങ്കാകുലനാണ്. എന്തുകൊണ്ട് ഈ തുറന്ന് പറച്ചിലുകൾക്ക് ശക്തമായ പിന്തുണ നൽകി പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വരുന്നില്ല എന്ന് തനിക്ക് മനസ്സിലാകുന്നില്ല. സ്വപ്ന, അടിമത്തമല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല എന്ന് കണ്ണടച്ചു വിശ്വസിക്കുന്ന സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ് എന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ശ്രീമതി സ്വപ്ന സുരേഷ്, […]