ദുരന്തനിവാരണം:സന്നദ്ധപ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചു
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കി, കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തെ മുന്‍നിര്‍ത്തി ജില്ലയെ അടിയന്തര ഘട്ടത്തെ നേരിടാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിച്ചത്. സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പങ്കാളിത്തമുറപ്പിച്ചു കൊണ്ട് ദുരന്തഘട്ടങ്ങളില്‍ എങ്ങനെ മുന്നോട്ടു പോകാം എന്നതിനെ […]
