കാണാതായ ബി.ജെ.പി. വനിതാ നേതാവ് സനാ ഖാനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍;ഭർത്താവ് അറസ്റ്റിൽ
ദുരൂഹസാഹചര്യത്തില്‍ കാണാതായ ബി.ജെ.പി. വനിതാ നേതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.. ഭർത്താവിനെ കാണാൻ ഓഗസ്റ്റ് ഒന്നിന് ജബൽപൂരിലേക്ക് സനാ ഖാൻ പോയെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴിയെന്നും പോലീസ് പറഞ്ഞു.ജബൽപൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പൂരിൽ […]
