മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; മിനിറ്റുകൾക്കുള്ളിൽ മരവിപ്പിച്ചു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ മരവിപ്പിക്കുകയും ചെയ്തു. . മലപ്പുറം, എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങൾ ബഹളം വെച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്. ഇന്നലെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസിനെയും കൗൺസിൽ യോഗം വീണ്ടും തെരഞ്ഞെടുത്തിരുന്നു. പി. ഇസ്മായിലാണ് (വയനാട്) ട്രഷറർ. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് ഇടനീർ, കെ.എ. മാഹിൻ എന്നിവരെ വൈസ് […]