Kerala News

പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിച്ചു, നടപടിയെടുക്കണം, സമസ്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ വേദിയിലേക്ക് കയറിയ വിദ്യാര്‍ഥിനിയെ വിലക്കിയ സമസ്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്ത നേതാവിന്റെ നടപടിയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ പൊതുവേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ചൂണ്ടികാട്ടി. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പെണ്‍ക്കുട്ടിയെ പരസ്യമായി അപമാനിച്ചിട്ടും കേരള സമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിച്ചു. പരിഷ്‌കൃത സമൂഹത്തിന്‌ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്ത്രീ […]

Kerala News

കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ട്, സമസ്ത നേതാവിനെ വിമര്‍ശിച്ച് കെ. ടി ജലീല്‍

പൊതുവേദിയില്‍ കയറിയതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ. ടി ജലീല്‍. സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎസ്എഫ് നേതാവ് പി കെ നവാസിനെയും ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. […]

Kerala News

മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതാക്കള്‍ ചെയ്യേണ്ടത്; കുറിപ്പുമായി ഫാത്തിമ തഹ്ലിയ

മലപ്പുറത്ത് നടന്ന ചടങ്ങില്‍ പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ നിന്നും മാറ്റി നിറുത്തുന്നതും അപമാനിക്കുന്നതും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കുമെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുമെന്നും തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ […]

Kerala News

‘മുസ്ലീം ലീഗും സമസ്തയും ഒറ്റക്കെട്ട്, അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

  • 6th January 2021
  • 0 Comments

മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം ലീഗ്- സമസ്ത അനുനയ ചര്‍ച്ചക്ക് ശേഷമാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. പാണക്കാട് തറവാട്ടിലായിരുന്നു യോഗം. സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ആലിക്കുട്ടി മുസ്ലിയാരടക്കമുള്ള സമസ്ത നേതാക്കളോടൊപ്പമാണ് ജിഫ്രി തങ്ങള്‍ ചര്‍ച്ചക്കെത്തിയത്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ […]

ജമാ അത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയവര്‍ നശിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്ന് സമസ്ത

  • 27th December 2020
  • 0 Comments

സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു. മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തൈ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിമയുമായി കൂട്ട് കൂടിയാല്‍ അവര്‍ നശിക്കും. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് […]

error: Protected Content !!