സൗഹൃദം ഊട്ടിയുറപ്പിച്ച് നാട്ടുകാർ ; നാടിന്റെ സംഗമ വേദിയായി മാണിക്കോത്ത് കൂടായിമയുടെ സമൂഹ നോമ്പ് തുറ
ഒരു നാടിന്റെ സംഗമ വേദിയായി മാണിക്കോത്ത് കൂടായിമ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ. വിരുന്നിനെത്തിയ എല്ലാവരെയും കൈ പിടിച്ച് സ്വീകരിച്ചിരുത്താൻ കൂടായിമയിലെ മുതിർന്നവർ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി കാലത്ത് രണ്ട് വർഷത്തോളം വീട്ടിൽ ഭീതിയോടെ അകലം പാലിച്ചിരുന്നവർ നോമ്പ് തുറയുടെ ഭാഗമായി. മഗ്‍രിബ് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയ്ക്ക് തുടക്കമായി. ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് എല്ലാവരും മടങ്ങിയത്. നോമ്പുതുറയ്ക്ക് മുമ്പ് നടന്ന സാംസ്കാരിക സദസ്സ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. […]