സഞ്ജിത് വധക്കേസിലെ പ്രതി കുന്ദമംഗലത്ത് പിടിയില്‍;പിടികൂടിയത് ആരാമ്പ്രത്ത് ഒളിവില്‍ കഴിയവെ
പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയിൽ .പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്‌സിനെ കോഴിക്കോട് കുന്ദമംഗലത്തുനിന്നാണ് പോലീസ് പിടികൂടിയത്.സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം ആരാമ്പ്രത്ത് ഒളിവില്‍ കഴിയവെയാണ് ഇയാളെ പിടികൂടിയത്. 2021 നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. […]