സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന് തുടക്കം;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പതാകയുയര്‍ത്തി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന് തുടക്കം കുറിച്ചു. കോഴിക്കോട് മര്‍കസില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പതാകയുയര്‍ത്തി. കേരളത്തില്‍ പാരമ്പര്യ ഇസ്ലാമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിര്‍വഹിച്ച പങ്ക് വളരെ വലതുതാണെന്ന് കാന്തപുരം പറഞ്ഞു. ചടങ്ങില്‍ സമസ്ത മുശാവറാ അംഗങ്ങളായ കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി […]