ഇന്ധന നികുതി;തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം;സമരത്തിൻ്റെ ഭാഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ
ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടക്കും. സമരത്തിൻ്റെ ഭാഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സുധാകരൻ്റെ വാക്കുകൾ – സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാറിന് ആവുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ നവംബർ എട്ടിന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ചക്ര സ്തംഭന സമരം നടത്തും. രാവിലെ […]