ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെ; വിവാദ പരാമര്‍ശവുമായി സാം പിട്രോഡ.
വിവാദ പരാമര്‍ശവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിട്രോഡ. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രതികരണത്തിനിടയിലുള്ള പരാമര്‍ശമാണ് വിവാദമായത്. ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെ എന്നും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമര്‍ശം. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിട്രോഡയുടെ വിവാദ പരാമര്‍ശം. പിട്രോഡയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. വര്‍ണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമര്‍ശിച്ചു.