മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പൊലീസ് ഉദ്യോഗസ്ഥന്‍
ഇരുമ്പനം കടത്തുകടവു റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് തന്റെ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുമ്പനം കടത്തുകടവു റോഡില്‍ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയോടൊപ്പമാണ് ദേശീയ പതാകയും കണ്ടെത്തിയത്. അമല്‍ വാഹനത്തില്‍നിന്ന് […]