National News

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ച 12 പേരും. ചാക്കില്‍ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു. സ്ഥലത്ത് മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും.

error: Protected Content !!